
ഈശോയുടെ വംശാവലിയിൽ പരാമർശിക്കുന്ന നാലാമത്തെ സ്ത്രീയാണ് ദാവീദിന്റെ ഭാര്യയും സോളമന്റെ അമ്മയുമായ ബത്ഷെബാ. നിസ്സഹായയായ ഒരു സ്ത്രീയെ ഇസ്രായേലിന്റെ അമ്മറാണി പദത്തിലേയ്ക്ക് ഉയർത്തുന്ന ദൈവകാരുണ്യത്തിന്റെ ചിത്രമാണ് ബത്ഷെബായുടെ ജീവിതത്തിലുള്ളത്. അവളുടെ മകൻ സോളമൻ, ഇസ്രായേലിന്റെ രാജാവായപ്പോഴും ജറുസലേമിൽ ദൈവാലയം പണിതപ്പോഴും അവന്റെ ഉപദേശിക ആയിരുന്നു ബത്ഷെബാ. ദൈവശാസ്ത്രജ്ഞനായ കോളിൻ ബി. ദോണോവന്റെ അഭിപ്രായത്തിൽ “പഴയ നിയമത്തിലെ ദാവീദിന്റെ രാജവംശത്തിൽ അമ്മറാണിക്ക് രാജഭരണത്തിൽ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. രാജാക്കന്മാർ പലരും മാനുഷിക ബലഹീനതകളാലും സ്വഭാവവൈകല്യങ്ങളാലും നിരവധി ഭാര്യമാർ ഉള്ളവരും […]

അശോകന് നായകനായെത്തുന്ന ‘കാറ്റിനരികെ’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന് വരികളൊരുക്കിയത് വിശാല്‍ ജോണ്സണ് ആണ്. നോബിള്‍ പീറ്റര്‍ ഈണം നല്കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇടുക്കിയിലെ മനോഹരമായ ദൃശ്യങ്ങളാണ് പാട്ടിന്റെ മുഖ്യാകര്‍ഷണം. ദൃശ്യങ്ങള്‍ക്കൊപ്പം ഗായകന് ഹരിശങ്കറിന്റെ മനോഹരമായ ആലാപനമാണ് മറ്റൊരു പ്രത്യേകത. ഫാദര്‍ റോയി ജോസഫ് കപ്പൂച്ചിന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കാറ്റിനരികെ. അശോകനൊപ്പം സിനി എബ്രഹാം, ജോബി, സിദ്ധാര്‍ത്ഥ് ശിവ, മാസ്റ്റര്‍ പവന് റോയി, ബേബി അനന്ദ്രിത മനു എന്നിവരാണ് […]

ക്രിസ്തുമസ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായി മാറേണ്ടതിന്റെ ആഹ്വാനവുമായിട്ടാണ് കടന്നുവരുന്നത്. ഒരു യഥാർത്ഥ ക്രിസ്ത്യാനി തന്റെ സ്വർഗ്ഗീയപിതാവിനെ ആരാധിക്കുന്നതിനും അവിടുത്തെ സാന്നിധ്യത്തിലായിരിക്കുന്നതിനും എല്ലായ്പ്പോഴും പരിശ്രമിക്കും. ഈശോ മനുഷ്യനായി അവതരിച്ചതുപോലും പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിനായിട്ടാണ്. അതിനാൽ ഈശോയെപ്പോലെ നമുക്കും പിതാവിനെ ആരാധിച്ചുകൊണ്ട് പുൽക്കൂട് യാത്രയിൽ മുന്നേറാം. ദൈവത്തെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് സംഗീതം. പ്രാർത്ഥനകളെക്കാൾ ഇരട്ടിശക്തിയാണ് പാട്ടുകളിലൂടെ ദൈവത്തെ ആരാധിക്കുമ്പോൾ ലഭിക്കുക. ദൈവത്തെ പാടി ആരാധിക്കുകയാണ് കൂടുതൽ ഉചിതം എന്ന് വിശുദ്ധ ഗ്രന്ഥവും സൂചിപ്പിക്കുന്നു. മാലാഖമാർ സ്വർഗത്തിൽ ദൈവത്തെ […]

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം (ലൂക്കാ 2:14). യേശു പിറന്ന രാത്രിയില്‍ മാലാഖമാര്‍ പാടി: ”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം” (ലൂക്കാ 2:14). ”വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള് ദര്‍ശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം” (യോഹ 2:14). ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്നും നമുക്കാവശ്യമായതെല്ലാം നല്‍കുമെന്ന് പൗലോസ് ശ്ലീഹായും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എന്താണ് ഈ മഹത്വം? ദൈവത്തില്‍ നിറഞ്ഞുനില്ക്കുന്ന ഒരു ചൈതന്യമായി നമുക്കിതിനെ കാണാം. […]

വളരെ വേഗത്തിൽ ഓടുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഒന്നിനും സമയം ഇല്ല. എല്ലാം വേഗത്തിലാക്കാൻ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ലഭ്യമെങ്കിലും മനുഷ്യന് ഇന്ന് ഒന്നിനും സമയമില്ല. ആത്മീയജീവിതത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കാൻ നേരമില്ല. സ്വസ്ഥമായി പ്രാർത്ഥിക്കുവാനോ ശാന്തമായി അല്പസമയം ആയിരിക്കുവാനോ സാധിക്കാത്ത അവസ്ഥ. ജോലിഭാരമോ ക്ഷീണമോ മൂലം പ്രാർത്ഥിക്കുവാൻ സാധിക്കുന്നില്ല. അടുക്കും ചിട്ടയോടും കൂടി പ്രാർത്ഥനാജീവിതത്തെ ക്രമപ്പെടുത്താൻ ഇതാ ചില കാര്യങ്ങൾ. 1. പ്രാർത്ഥിക്കുവാനുള്ള ആഗ്രഹത്തെ ദൈവകരങ്ങളിൽ കൊടുക്കുക പ്രാർത്ഥിക്കുവാനുള്ള ആഗ്രഹം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനപ്പെട്ട […]
1 reply »